ബഷീര്‍ ഓര്‍മ ദിനം അവിസ്മരണീയമാക്കി മുത്തലിബ് മട്ടന്നൂരിന്റെ ഗസല്‍ സന്ധ്യ

അമാനുല്ല വടക്കാങ്ങര
ദോഹ. ബഷീര്‍ ഓര്‍മ ദിനം അവിസ്മരണീയമാക്കി മുത്തലിബ് മട്ടന്നൂരിന്റെ ഗസല്‍ സന്ധ്യ. മീഡിയ പ്‌ളസ് ഖത്തറിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ ചടങ്ങാണ് തെരഞ്ഞെടുത്ത ഗസലുകള്‍ അവതരിപ്പിച്ച് ഖത്തറിലെ സംഗീതജ്ഞനും ഗായകനുമായ മുത്തലിബ് മട്ടന്നൂരും സംഘവും അവിസ്മരണീയമാക്കിയത്. മെഹ്ദി ഹസ്സന്‍ സാഹിബിന്റെ അപ്‌നോനേ ഗംഗിയേ തോ എന്ന ഗാനത്തോടെയാണ് ഗസല്‍ സന്ധ്യ ആരംഭിച്ചത്. തുടര്‍ന്ന് നിക്കലോന ബേനഖാബ് എന്ന പങ്കജ് ഉദാസിന്റെ ഗസല്‍ ഒഴുകിയപ്പോള്‍ സദസ്സും അദ്ദേഹത്തോടൊപ്പം മൂളിയും കയ്യടിച്ചും ആവേശം പകര്‍ന്നു. അജ്‌നബി ഷഹര്‍കെ അജ്‌നബി രാസ്‌തെ എന്ന സല്‍മാന്‍ അലിയുടെ പാട്ടും അറിയാതെ നോവുന്ന ആത്മാവുമായി ഞാന്‍ എന്ന ഉമ്പായിയുടെ ഗസലും എം. എസ്. ബാബു രാജിന്റെ പ്രാണസഖീ ഞാന്‍ എന്ന ഗാനവും സദസ്സിനെ ഇളക്കി മറിച്ചു.
ഗിറ്റാര്‍ വായിച്ച മുഹമ്മദ് സഫ്വാന്‍ മുത്തലിബും തബലയില്‍ മാന്ത്രിക വിരലുകള്‍ പായിച്ച ബിനു സ്വസ്തിയും ഗസല്‍ സന്ധ്യ മനോഹരമാക്കി.

ഗസല്‍ സന്ധ്യയോടെ ബഷീര്‍ അനുസ്മരണം അവിസ്മരണീയമാക്കിയ മുത്തലിബ് മട്ടന്നൂരിനെ ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന പുസ്തകം സമ്മാനമായി നല്‍കി സംഘാടകര്‍ ആദരിച്ചു