Breaking NewsUncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു . കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത് താഴെ കമ്മന മുഹമ്മദലിയാണ് മരിച്ചത്. 51 വയസ്സായിരുന്നു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.കമ്മന കുഞ്ഞബ്ദുല്ല,ഫാത്തിമ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: വഹീദ,ഷെഹര്‍ബാന്‍,ആരിഫ്.സഹോദരീ ഭര്‍ത്താവ് കല്ലറ മുഹമ്മദ്,ചെറുവോട്ട് മുഹമ്മദ് എന്നിവര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു.

സറീനയാണ് ഭാര്യ . അസ്ന,അദ്നാന്‍,അബ്ദുല്ല,ആഫിയ,അസീം എന്നിവര്‍ മക്കളാണ്.

മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ഖത്തര്‍ കെ.എം.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!