കൊടിയത്തൂര്‍ തെയ്യത്തുംകടവില്‍ ഒഴുക്കില്‍പെട്ട ഖത്തര്‍ മുന്‍ പ്രവാസി ഉസ്സന്‍ കുട്ടിയെ ഇനിയും കണ്ടെത്താനായില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. കൊടിയത്തൂര്‍ തെയ്യത്തുംകടവില്‍ ഒഴുക്കില്‍പെട്ട ഖത്തര്‍ മുന്‍ പ്രവാസി ഉസ്സന്‍ കുട്ടിയെ ഇനിയും കണ്ടെത്താനായില്ല . ഇരുവഴിഞ്ഞിപ്പുഴയില്‍ കൊടിയത്തൂര്‍ തെയ്യത്തുംകടവില്‍ ജൂലൈ 4 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കൊടിയത്തൂര്‍ കാരക്കുറ്റിയില്‍ താമസിക്കുന്ന കൊളങ്ങര സ്വദേശി സി.കെ.ഉസ്സന്‍ കുട്ടിയെ കാണാതായത്.
അലങ്കോലമായി കിടന്നിരുന്ന ബിപി മൊയ്തീന്‍ പാര്‍ക്ക് അടിച്ചു വൃത്തിയാക്കി ചെരുപ്പും കുടയും പാര്‍ക്കില്‍ വച്ച്
കയ്യും കാലും കഴുകാന്‍ അദ്ദേഹം പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ പുഴയുടെ ശക്തമായ ഒഴുക്കില്‍ പെട്ടുപോയതാകാമെന്നാണ് കരുതുന്നത്.
അവസാനമായി രക്ഷയ്ക്ക് വേണ്ടി കൈ ഉയര്‍ത്തിയതായി പറയപ്പെടുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയില്‍,കോരിച്ചൊരിയുന്ന മഴയില്‍, കുത്തിയൊലിക്കുന്ന ഇരുവഴിഞ്ഞിയില്‍, ബിപി മൊയ്തീന്‍ പോയ അതേ കടവില്‍ തന്നെ
അദ്ദേഹം പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വദേശത്തും വിദേശത്തമുളള മനുഷ്യപ്പറ്റുള്ള എല്ലാ സന്നദ്ധ സേവകരും വളണ്ടിയര്‍മാരും ജീവന്‍രക്ഷാപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മറ്റു പല മേഖലയിലുള്ള സേവന സന്നദ്ധരും മത രാഷ്ട്രീയ സാമൂഹിക നേതാക്കളും അദ്ദേഹത്തെ കണ്ടുകിട്ടുന്നതിനായി പ്രതീക്ഷയോടും പ്രാര്‍ഥനയോടും കഴിയുകയാണ് .
ഉസ്സന്‍ കുട്ടിയുമായി ബന്ധപ്പെട്ട നിരവധി പേര്‍ ഖത്തറിലുണ്ട്. പ്രവാസ ലോകത്തും അദ്ദേഹത്തിനായി പ്രാര്‍ഥനകള്‍ തുടരുന്നു.