Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പോസ്റ്റര്‍ മേക്കിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും തെരഞ്ഞെടുത്ത പോസ്റ്ററുകളുടെ പ്രദര്‍ശനവും

ദോഹ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നോര്‍വ ഖത്തര്‍ സംഘടിപ്പിച്ച പോസ്റ്റര്‍ മേക്കിംഗ്് മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനവും തെരഞ്ഞെടുത്ത പോസ്റ്ററുകളുടെ പ്രദര്‍ശനവും ഐസിസി മുംബൈ ഹാളില്‍ നടന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് പ്രദര്‍ശനം കാണാനായെത്തിയത്.

കുട്ടികള്‍ക്കുള്ള സമ്മാനദാനം ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍, ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബഗലു, ഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍ ദുരൈ സാമി, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, നോര്‍വ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

മത്സരത്തിന്റെ വിധികര്‍ത്താക്കളായിരുന്ന, ശില്‍പ, ചിത്ര നിര്‍മിതികളിലൂടെ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം നടത്തുന്ന കലാകാരി സ്വപ്ന നമ്പൂതിരി, ഖത്തറിലെ അറിയപ്പെടുന്ന കലാകാരനും കേരള രവിവര്‍മ അവാര്‍ഡ് ജേതാവുമായ ആനന്ദ് എടപ്പാള്‍, ഖത്തര്‍ പൊടാര്‍ പേള് സ്‌കൂള്‍ കല അധ്യാപിക റോഷിനി കൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button