Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഉംറക്ക് സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സിന്റെ 52 പ്രതിവാര സര്‍വീസുകള്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിന്നും ഉംറ നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സിന്റെ 52 പ്രതിവാര സര്‍വീസുകള്‍. ആഴ്ചയില്‍ ജിദ്ധയിലേക്ക് 28 സര്‍വീസുകളും മദീനയിലേക്ക് 17 സര്‍വീസുകളും താഇഫിലേക്ക് 7 സര്‍വീസുകളുമാണ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്നത്.
ഹജ്ജ് കഴിഞ്ഞ് രണ്ടാഴ്ചകള്‍ക്കകം തന്നെ ഉംറ വിസകള്‍ നല്‍കാന്‍ തുടങ്ങിയതും അനായാസകരമായ രീതിയില്‍ സൗദി ടൂറിസ്റ്റ് വിസകള്‍ ലഭ്യമാക്കിയതും വ്യോമഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്.
സൗകര്യവും ആഡംഭബരവും പ്രദാനം ചെയ്യുന്ന പഞ്ചനക്ഷത്ര എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സ് ഈ രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 160 ഓളം കേന്ദ്രങ്ങളിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വേയ്‌സ് നെറ്റ് വര്‍ക് സൗദിയില്‍ നിന്നുള്ള നിരവധി യാത്രക്കാരാണ് പ്രയോജനപ്പെടുത്തുന്നത്.

Related Articles

Back to top button