ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . തിരുവല്ലക്കടുത്ത് വാളകുഴി, ച്ചുഴനാ, വെള്ളാറയില്‍, ജോജി തോമസ് (35) ആണ് മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയിലെ ജീവനക്കാരനായിരുന്നു. അമിച്ചകരി വല്ല്യകളത്തില്‍ റൂബിയാണ് ഭാര്യ. ജെറുഷ ആന്‍ ജോജി മകളാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ശവസംസ്‌കാരം തെള്ളിയൂര്‍ ശാലേം മാര്‍ത്തോമാ പള്ളിയില്‍ നടക്കും.
ജോജി തോമസിന്റെ നിര്യാണത്തില്‍ ഖത്തറിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ) അനുശോചനമറിയിച്ചു.