ശ്രദ്ധേയമായ 634,519 ഇ ബുക്കുകളും 16,780 ജേണലുകളുമായി വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി
അമാനുല്ല വടക്കാങ്ങര
ദോഹ: വൈജ്ഞാനിക വിസ്‌ഫോടനവും വൈവിധ്യമാര്‍ന്ന മേഖലകളിലെ ഗവേഷണ പഠനങ്ങളും കണക്കിലെടുത്ത് ഏറ്റവും നൂതനവും സമഗ്രവുമായ ഓണ്‍ലൈന്‍ വിഭവങ്ങളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി മുന്നേറ്റം തുടരുകയാണ്. നിലവില്‍ ്ശ്രദ്ധേയമായ 634,519 ഇ ബുക്കുകളും 16,780 ജേണലുകളുമായി വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി വായനക്കാരെ സ്വാഗതം ചെയ്യുന്നത്. ലൈബ്രറി വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ വിഭവങ്ങളുടെ ജനപ്രീതി വര്‍ഷങ്ങളായി ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഡിജിറ്റല്‍ ടെക്നോളജികളും വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ ആക്സസ്സും ഡിജിറ്റല്‍ റീഡിംഗ് മെറ്റീരിയലുകള്‍, അക്കാദമിക് പേപ്പറുകള്‍, പത്രങ്ങള്‍, മാഗസിനുകള്‍, മറ്റ് ഓണ്‍ലൈന്‍ റിസോഴ്സുകള്‍ എന്നിവയ്ക്കക്കെ പുതിയ സാഹചര്യകത്തില്‍ ഡിമാന്‍ഡ് കൂടുതലാണെന്ന് ലൈബ്രറിയിലെ ഐടി ഓപ്പറേഷന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ നാസര്‍ അല്‍ അന്‍സാരിയെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.