Breaking NewsUncategorized
മുനിസിപ്പാലിറ്റി മന്ത്രാലയം കര്‍ഷകര്‍ക്കായി പുതിയ കലപ്പകളും പ്രത്യേക ഉപകരണങ്ങളും സ്വന്തമാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം കര്‍ഷകര്‍ക്കായി പുതിയ കലപ്പകളും പ്രത്യേക ഉപകരണങ്ങളും സ്വന്തമാക്കി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പാണ് ഉം സലാല്‍, അല്‍ ഷിഹാനിയ, അല്‍ ഷമാല്‍ കേന്ദ്രങ്ങളിലെ കര്‍ഷകര്‍ക്ക് പുതിയ കലപ്പകളും പ്രത്യേക ഉപകരണങ്ങളുമടക്കമുളള കാര്‍ഷിക യന്ത്രവല്‍ക്കരണ സേവനങ്ങള്‍ നല്‍കിയത്.
കാര്‍ഷിക മേഖലയിലെ മികച്ച ആധുനിക രീതികളും മാര്‍ഗങ്ങളും ഉപയോഗിച്ച് കാര്‍ഷിക മേഖല വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യയ്ക്കൊപ്പം മുന്നേറുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.