Uncategorized

ഖത്തര്‍ എക്സിക്യൂട്ടീവിന്റെ വരുമാനത്തില്‍ 49% വര്‍ദ്ധന

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ വിഐപി ചാര്‍ട്ടര്‍ ജെറ്റ് ഡിവിഷനായ ഖത്തര്‍ എക്സിക്യൂട്ടീവിന്റെ വാണിജ്യ വില്‍പ്പന വരുമാനത്തില്‍ 49% വര്‍ധനയും ലൈവ് ഫ്‌ളയിംഗ് ഹവേര്‍സില്‍
ശ്രദ്ധേയമായ 22% ഉയര്‍ച്ചയും ഉണ്ടായതായി റിപ്പോര്‍ട്ട്.

2022/2023 സാമ്പത്തിക വര്‍ഷത്തിലെ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഖത്തര്‍ എക്സിക്യൂട്ടീവ് അതിന്റെ മൊത്തത്തിലുള്ള വിപണി വിഹിതം തന്ത്രപരമായി വര്‍ദ്ധിപ്പിച്ചു.”

ഈ തന്ത്രം യൂറോപ്പ്, യുഎസ്എ, ഏഷ്യ എന്നിവിടങ്ങളില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് കാരണമായി, ലോകമെമ്പാടുമുള്ള ഖത്തര്‍ എക്സിക്യൂട്ടീവിന്റെ ക്ലയന്റ് അടിത്തറ വികസിപ്പിച്ചു.

‘2022 ഡിസംബറില്‍, ഖത്തര്‍ എക്സിക്യൂട്ടീവ് അതിന്റെ 25% ഫ്‌ളീറ്റ് വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Related Articles

Back to top button
error: Content is protected !!