Uncategorized

‘കലയോരം’ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു

റഷാദ് മുബാറക്

ദോഹ : യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ‘നാം – കരുത്തരാവുക , കരുതലാവുക’ ക്യാമ്പയിന്റെ ഭാഗമായി ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായവര്‍ ഒത്തുചേര്‍ന്നു. ‘കലയോരം’ എന്ന പേരില്‍ യൂത്ത് ഫോറം ഹാളില്‍ സംഘടിപ്പിച്ച പരിപാടി യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്.എസ് മുസ്തഫ ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫോറം ദോഹ സോണല്‍ പ്രസിഡന്റ് മുഹമ്മദ് അനീസ് അദ്ധ്യക്ഷനായിരുന്നു. നടനും തിരക്കഥാകൃത്തുമായ ഉസ്മാന്‍ മാരാത്ത്, ഖത്തര്‍ മാപ്പിള കലാ അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍, നാടക പ്രവര്‍ത്തകരായ ലത്തീഫ് വടക്കേകാട്, നജീബ് കീഴരിയൂര്‍, മനുരാജ് എന്നിവരും നാടന്‍ പാട്ട് ഗായകന്‍ രജീഷ് കരിന്തലക്കൂട്ടം, മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ വസന്തന്‍ പൊന്നാനി, കവി ഫൈസല്‍ അബൂബക്കര്‍, ചിത്രകാരന്‍ ബാസിത് ഖാന്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ഷമീല്‍ എ.ജെ, തുടങ്ങിയവരും അതിഥികളായി പങ്കെടുത്തു.

യൂത്ത് ഫോറം ക്യാമ്പയിന്‍ പ്രമേയമാക്കി ചിത്രകാരന്‍ ബാസിത് ഖാന്‍ വേദിയില്‍ തത്സമയം ചിത്രരചന നടത്തി. കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ കലാസന്ധ്യയും അരങ്ങേറി. കലയോരത്തില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും യൂത്ത് ഫോറം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. യൂത്ത് ഫോറം ക്യാമ്പയിന്‍ നവംബര്‍ 15 ന് സമാപിക്കും.

Related Articles

Back to top button
error: Content is protected !!