Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോക അക്വാറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് – ദോഹ 2024-ന്റെ ഔദ്യോഗിക ലോഗോയും ബ്രാന്‍ഡും അനാച്ഛാദനം ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ. 2024 ഫെബ്രുവരി 2 മുതല്‍ 18 വരെ ദോഹയില്‍ നടക്കാനിരിക്കുന്ന ലോക അക്വാറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് – ദോഹ 2024-ന്റെ പ്രാദേശിക സംഘാടക സമിതി ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ലോഗോയും ബ്രാന്‍ഡും അനാച്ഛാദനം ചെയ്തു.ജപ്പാനില്‍ നടന്ന ലോക അക്വാറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് – ഫുകുവോക്ക 2023-ലെ മത്സരത്തിന്റെ അവസാന രാത്രിയില്‍ നടന്ന പതാക കൈമാറല്‍ ചടങ്ങിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.

ദോഹ 2024 ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാനും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറലുമായ ജാസിം ബിന്‍ റാഷിദ് അല്‍ബുവൈനിന്റെ നേതൃത്വത്തില്‍ ദോഹ 2024 പ്രാദേശിക സംഘാടക സമിതിയുടെ ഔദ്യോഗിക പ്രതിനിധി സംഘം ലോക അക്വാറ്റിക്സ് പതാക ഏറ്റുവാങ്ങി. ഈ അഭിമാനകരമായ കായിക മത്സരത്തിന്റെ ആതിഥേയ നഗരമാകുന്നതില്‍ സന്തോഷമുണ്ടെന്ന് സംഘാടക സമിതി പറഞ്ഞു.

Related Articles

Back to top button