Uncategorized

ഖത്തറിലെ പുതിയ ടൂറിസ്റ്റ് കേന്ദ്രമായി പഴയ ദോഹ പോര്‍ട്ടിനോട് ചേര്‍ന്ന ബീച്ച്

ദോഹ: പഴയ ദോഹ പോര്‍ട്ടിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും ഇത് രാജ്യത്തെ ഏറ്റവും പുതിയ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു.

ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍, നൂറുകണക്കിന് ഷോപ്പുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, മറ്റു സേവനങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ഒരു നടപ്പാതയും 8 കിലോമീറ്റര്‍ സൈക്കിള്‍ പാതയും പൂന്തോട്ടവും മത്സ്യമാര്‍ക്കറ്റും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്.

ദോഹയിലെ പഴയ തുറമുഖം മിന ഡിസ്ട്രിക്ട് വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, ദോഹ കോര്‍ണിഷ് എന്നിവയ്ക്ക് സമീപമുള്ള സ്ഥലമാണ്.

Related Articles

Back to top button
error: Content is protected !!