ഖത്തറില്‍ 341,140 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2023 ന്റെ രണ്ടാം പാദത്തില്‍ 4,700 അപ്പാര്‍ട്ട്മെന്റുകളും വില്ലകളും ഉള്‍പ്പെടെ 341,140 യൂണിറ്റുകളാണ് ഖത്തറിലെ റെസിഡന്‍ഷ്യല്‍ സ്റ്റോക്കെന്ന് വാലുസ്ട്രാറ്റിന്റെ റിപ്പോര്‍ട്ട് . ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഖത്തറില്‍ താമസ വാടക കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
3,500 അപ്പാര്‍ട്ടുമെന്റുകളുള്ള മെസൈമീര്‍ സിറ്റി, 168 അപ്പാര്‍ട്ട്മെന്റുകളുള്ള ബുര്‍ജ് അല്‍ മന, വെസ്റ്റ് ബേ ഏരിയയില്‍ 168 അപ്പാര്‍ട്ടുമെന്റുകളുള്ള ഓറിക്സ് ടവര്‍ എന്നിവയും ഫിരീജ് ബിന്‍ മഹ്‌മൂദില്‍ 154 യൂണിറ്റുകളുള്ള അബ്ലാന്‍ എന്‍ഡോവ്മെന്റ് പ്രോജക്ടും ഭവന വിപണിയിലെ ശ്രദ്ധേയമായ ചില പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നു.
അതേസമയം, 119 ഭവന യൂണിറ്റുകള്‍ വില്‍പ്പനയ്ക്കുള്ള വാട്ടര്‍ഫ്രണ്ട് ജില്ലയായ ലുസൈലില്‍ വോയ ടവര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് 2026-ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ഏകദേശം 8,000 പുതിയ യൂണിറ്റുകള്‍ കൂടി സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പകുതിയിലധികവും ലുസൈല്‍, ദി പേള്‍, വെസ്റ്റ് ബേ എന്നിവിടങ്ങളിലാണ് .