അഹ് ലന്‍ റമദാന്‍ പ്രഭാഷണം ഇന്ന്

ദോഹ. റമദാനിനു മുന്നോടിയായി മര്‍ക്കസ് അബ്ദുള്ള ബിന്‍ സൈദ് ആല്‍ മഹ്‌മൂദ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍(ഫനാര്‍) അഹ് ലന്‍ റമദാന്‍ എന്ന ശീര്‍ഷകത്തില്‍ മലയാളികള്‍ക്കായി നടത്തുന്ന പ്രോഗ്രാമില്‍ ഇന്ന്
( 08 03 2024 ) ഇശാ നമസ്‌കാരാനന്തരം ഓള്‍ഡ് എയര്‍ പോര്‍ട്ടിനടുത്ത് ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിനോട് ചേര്‍ന്നുള്ള അബ്ദുറഹ്‌മാന്‍ ബിന്‍ ഹമദ് ആല്‍സാനി മസ്ജിദില്‍ വെച്ച് ഔഖാഫിലെ ഇമാമുമാരായ ഇബ്രാഹീം മൗലവിയും,
ഹാരിസ് മൗലവിയും പ്രഭാഷണം നടത്തുന്നു.
(സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77683031 എന്ന നമ്പറില്‍ ബന്ധപ്പെടുക.
