Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പത്മശ്രീ സി കെ മേനോനെ അനുസ്മരിച്ച് ഇന്‍കാസ് ഖത്തര്‍

ദോഹ. ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ടും ഇന്‍കാസ് ഖത്തറിന്റെ മുഖ്യ രക്ഷാധികാരിയും ആയിരുന്ന പത്മശ്രീ സി കെ മേനോന്റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഖത്തര്‍ ഇന്‍കാസിന്റെ വളര്‍ച്ചയില്‍ സി കെ മേനോന്‍ ചെയ്ത സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്നും അത് കൊണ്ടു തന്നെ ഓരോ ഇന്‍കാസ് പ്രവര്‍ത്തകനും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കെ കെ ഉസ്മാന്‍ തന്റെ പറഞ്ഞു.

ഖത്തറിലെ മലയാളി പൊതു സമൂഹം സി കെ മോനോന് ജീവിച്ച കാലഘട്ടവും അതിന് ശേഷവും എന്ന രീതിയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ തന്റെ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.
ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍,ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ് , ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് സി താജുദ്ധീന്‍ തുടങ്ങിയവര്‍ സി. കെ മോനോനെ അനുസ്മരിച്ച് സംസാരിച്ചു.
ഐസിസിയില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.
വിവിധ ജില്ലാ കമ്മിറ്റിപ്രസിഡണ്ടുമാര്‍ -സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ സംബന്ധിച്ചു.

Related Articles

Back to top button