ഖത്തര്‍ എനര്‍ജിയും ടോട്ടല്‍ എനര്‍ജീസും 27 വര്‍ഷത്തെ എല്‍എന്‍ജി വിതരണ കരാറില്‍ ഒപ്പുവച്ചു
ദോഹ: ഖത്തറില്‍ നിന്ന് ഫ്രാന്‍സിലേക്ക് പ്രതിവര്‍ഷം 3.5 ദശലക്ഷം ടണ്‍ വരെ എല്‍എന്‍ജി വിതരണം ചെയ്യുന്നതിനുള്ള രണ്ട് ദീര്‍ഘകാല എല്‍എന്‍ജി വില്‍പ്പന, വാങ്ങല്‍ കരാറുകളില്‍ ഖത്തര്‍ എനര്‍ജിയുടെയും ടോട്ടല്‍ എനര്‍ജിയുടെയും അഫിലിയേറ്റുകള്‍ ഒപ്പുവച്ചു.
ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന എക്സിക്യൂട്ടീവുകളുടെ സാന്നിധ്യത്തില്‍ ദോഹയില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ബിന്‍ ഷെരീദ അല്‍ കഅബിയും ടോട്ടല്‍ എനര്‍ജീസിന്റെ ചെയര്‍മാനും സിഇഒയുമായ പാട്രിക് പൗയാനെയും ഒപ്പുവച്ചു.
വില്‍പ്പന, വാങ്ങല്‍ കരാറുകള്‍ക്ക് അനുസൃതമായി, ദക്ഷിണ ഫ്രാന്‍സിലെ ഫോസ് കാവോ എല്‍എന്‍ജി റിസീവിംഗ് ടെര്‍മിനലിലേക്ക് 27 വര്‍ഷത്തേക്ക് എല്‍എന്‍ജി എക്സ്-ഷിപ്പ് ഡെലിവര്‍ ചെയ്യും, ഡെലിവറികള്‍ 2026-ല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് (എന്‍എഫ്ഇ), നോര്‍ത്ത് ഫീല്‍ഡ് സൗത്ത് (എന്‍എഫ്എസ്) പദ്ധതികളില്‍ താല്‍പ്പര്യമുള്ള ഖത്തര്‍ എനര്‍ജിയും ടോട്ടല്‍ എനര്‍ജിയും തമ്മിലുള്ള രണ്ട് സംയുക്ത സംരംഭങ്ങളില്‍ നിന്നാണ് എല്‍എന്‍ജി വോള്യങ്ങള്‍ കണ്ടെത്തുന്നത്.
‘ഞങ്ങളുടെ പങ്കാളിയായ ടോട്ടല്‍ എനര്‍ജിസുമായി ഞങ്ങള്‍ ഒപ്പുവച്ചിരിക്കുന്ന ഈ രണ്ട് പുതിയ കരാറുകള്‍, യൂറോപ്യന്‍ വിപണികളോടും പ്രത്യേകിച്ച് ഫ്രഞ്ച് വിപണിയോടും ഉള്ള ഞങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധത പ്രകടമാക്കുന്നു, അങ്ങനെ ഫ്രാന്‍സിസ് ഊര്‍ജ്ജ സുരക്ഷയ്ക്ക് സംഭാവന നല്‍കുന്നു. ഖത്തര്‍ 2009 മുതല്‍ ഫ്രഞ്ച് വിപണിയില്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നുണ്ട്. പുതിയ കരാറുകള്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് വിശ്വസനീമായ എല്‍എന്‍ജി വിതരണ പരിഹാരങ്ങള്‍ നല്‍കുന്നതിന് രണ്ട് വിശ്വസ്ത പങ്കാളികളായ ഖത്തര്‍ എനര്‍ജിയുടെയും ടോട്ടല്‍ എനര്‍ജീസിന്റെയും സംയുക്ത ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു, കരാറിനെക്കുറിച്ച് അല്‍ കഅബി പറഞ്ഞു