Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജയന്‍ മടിക്കൈ സിനിമയിലേക്ക്

അമാനുല്ല വടക്കാങ്ങര

ജീവിതം കൊണ്ട് കവിത രചിക്കുന്ന ഖത്തറിലെ പ്രവാസി കലാകാരനായ ജയന്‍ മടിക്കൈ സിനിമയിലേക്ക് . സാമൂഹ്യ മാധ്യമങ്ങളിലൂടെ സജീവമായ സര്‍ഗപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന ജയന്‍ മടിക്കൈ എന്ന കലാകാരന്റെ ചലചിത്രരംഗത്ത അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് സഹൃദയ ലോകം കാക്കിരിക്കുന്നത്.

എസ് 2 മീഡിയ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ എസ് ടു മീഡിയയും, ഷിബു കൊടക്കാടനും ചേര്‍ന്ന് നിര്‍മ്മിച്ച് ശ്യാം മംഗലത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കല്ലാമൂല എന്ന സിനിമയിലാണ് പോലീസ് ഓഫീസറായി ജയന്‍ വേഷമിടുന്നത്. നമ്മുടെ വന സമ്പത്തുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ഇത് ആവാസ വ്യവസ്ഥയ്ക്കും, ജൈവ വൈവിദ്ധ്യത്തിനും, തരിശുണ്ടാവുന്നതിനും കാരണമാവുന്നു.നമ്മുടെ വനമേഖലയെ ആസ്പദമാക്കി വനങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മാണിക്യന്റെ കഥ പറയുന്ന ചിത്രമാണിത്.
ചിത്രത്തില്‍ മാണിക്യനായി വേഷമിടുന്നത് സുഭാഷ് സുകുമാരനാണ് . മറ്റു താരങ്ങള്‍ അര്‍പ്പിത രാജന്‍, കിഷോര്‍ കുമാര്‍,ജയന്‍ ചോറ്റാനിക്കര, ചിഞ്ചു പോള്‍,ഷിജു ആര്‍ കര്‍മ്മ,ജയന്‍മടിക്കൈ,രാജന്‍,ഷിബു,അഭിലാഷ്,സുരേഷ്,കുമരന്‍,അനില്‍,അനില്‍ കെവി.അനിഷ് ദേവ്, മിനി, അമല്‍, പ്രമീഷ്, നിരവധി താരങ്ങള്‍ അണിനിരക്കുന്നു.
ഡിസംബര്‍ ആദ്യവാരത്തോടെ ഒ.ടിടിയിലൂടെ സിനിമ പ്രേക്ഷകരിലേക്കെത്തും.

ശ്യാം മംഗലത്തിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹനന്‍ എംപി സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ജീവന്റെ ജീവനായ കാട് എന്ന ഗാനം ചിത്രം കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ചിത്രീകരണം ഷിജാസ് ഷാജഹാന്‍, അമല്‍ സി എസ്, എഡിറ്റിംഗ് ശ്യാം മംഗലത്ത്, കലാസംവിധാനം ജന്‍പാസ് ഇബ്രാഹിം, മേക്കപ്പ് എബിന്‍ ജോര്‍ജ്, സ്റ്റുഡിയോ എസ്ടു മീഡിയ

Related Articles

Back to top button