Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഗാസയിലെ അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

ദോഹ: ഗാസയിലെ അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത് ക്രൂരമായ കൂട്ടക്കൊലയായും പ്രതിരോധമില്ലാത്ത സിവിലിയന്മാര്‍ക്കെതിരായ ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷികതയുടെയും വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമായും മാത്രമേ കണക്കാക്കാനാവുകയുള്ളൂ.
ആശുപത്രികള്‍, സ്‌കൂളുകള്‍, ഒത്തുചേരലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ വസ്തുക്കളെ ഉള്‍പ്പെടുത്തി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണം വിപുലീകരിക്കുന്നത് അപകടകരമായ വര്‍ദ്ധനവായി കണക്കാക്കുന്നുവെന്നും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button