Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് ടീം ബ്രസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണ ക്‌ളാസ് സംഘടിപ്പിച്ചു

ദോഹ. മലയാളികളുടെ പ്രിയ നായകന്‍ ജോജു ജോര്‍ജിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് ടീം ഖത്തറും ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളും, റേഡിയോ മലയാളം 98.6 ചേര്‍ന്നാണ് ബോധവല്‍ക്കരണ ക്‌ളാസ് സംഘടിപ്പിച്ചത്.
ഫോക്കസ് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൗജന്യ വൈദ്യ പരിശോധനയും ദന്ത പരിശോധനയും സംഘടിപ്പിച്ചു.

ഹമദ് ഹോസ്പിറ്റലെ മുതിര്‍ന്ന ബ്രസ്റ്റ് കാന്‍സര്‍ സര്‍ജന്‍ ഡോ. അംബിക ആനന്ദ് മുഖ്യ അതിഥിയായി. ഡോ.സാജു ദിവാകര്‍ ഡോ. സാതിജ എന്നിവര്‍ ക്ലാസ്സ് എടുത്തു

ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സിനിമതാരം ഹരിപ്രശാന്ത് വര്‍മ, ഐസിസി കള്‍ചറല്‍ ഹെഡ് സുമ മഹേഷ്, പേള്‍ സ്‌കൂള്‍ തുമാമ, പ്രഥമ അദ്ധ്യാപിക ഇന്ദിര, സംസ്‌കൃതി വനിതവേദി പ്രസിഡന്റ് പ്രതിഭ രതീഷ്, ജെജി എല്‍.സി മെഡിക്കല്‍ ഹെഡ് മിനി ബെന്നി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ജെജി എല്‍.സി പ്രസിഡന്റ് റ്റിജു തോമസ്, ചെയര്‍മാന്‍ സൂരജ്, സെക്രട്ടറി സുഭാല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിഖില്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button