ഖിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി
ദോഹ: മൂന്ന് ദിവസങ്ങളായി നടന്ന ഖിയ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ പരിസമാപ്തി. 32 ലധികം കാറ്റഗറികളിലായി വ്യത്യസ്ത രാജ്യക്കാരായ 400 ലധികം ബാഡ്മിന്റണ്‍ താരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങില്‍ ഖത്തര്‍ വോളിബാള്‍ ടീം മാനേജര്‍ സഈദ് ജുമാ അല്‍ ഹിത്മി മുഖ്യാതിഥി ആയിരുന്നു. ഐ എസ് സി പ്രസിഡന്റ് ഇപി അബ്ദുറഹ്‌മാന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഖാലിദ് ഫക്രൂ, അസീം അബ്ബാസ്, പി എന്‍ ബാബുരാജന്‍, സ്‌പോണ്‍സര്‍മാരായ ഷഫീഉല്‍ മുനീഷ് ( ടൈറ്റില്‍ സ്‌പോണ്‍സര്‍, ഡയറക്ടര്‍ ദി ബ്രിഡ്ജ് ഇക്വിറ്റി) മുഹമ്മദ് അല്‍ ഫഹദ് (എംഡി സ്പ്രിങ് ഇന്റര്‍നാഷണല്‍) അബ്ദുല്‍ അസീസ് (കണ്‍ട്രി ഹെഡ്, ക്ലിക്കോണ്‍),സലിം (മാര്‍ക്കറ്റിംഗ് ഹെഡ്, ക്ലിക്കോണ്‍ എന്നിവര്‍ അതിഥികള്‍ ആയിരുന്നു.
ചടങ്ങില്‍ ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ റാങ്കിങ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ പ്രകൃതി ഭാരത്, (ആള്‍ ഇന്ത്യ റാങ്കിങ്) റിയ കുര്യന്‍ (ബഹ്റൈന്‍ ജൂനിയര്‍), നാവേഹ അരുണ്‍ (കേരളാ സ്റ്റേറ്റ് റാങ്കിങ് ) ഐറിന്‍ എലിസബത്ത് (കേരളാ റാങ്കിങ്) ജൈദന്‍ മാത്യു (മഹാരാഷ്ട്ര റാങ്കിങ്) എന്നിവരെ മെമെന്റൊ നല്‍കി ആദരിച്ചു.
പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി പ്രിധവ് ശ്യാം , എമേര്‍ജിങ് പ്ലയെര്‍ ആയി ആന്‍ഡ്രിയ സോജന്‍ , പ്രോമിസിംഗ് പ്ലയെര്‍ ആയി ജൈഷ്ണ ഓര്‍ച്ച എന്നിവരെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ കളിക്കാരെ പങ്കെടുപ്പിച്ചു മികച്ച പ്രകടനം നടത്തിയ എന്‍ വി ബി എസ് പ്രത്യേക പുരസ്‌കാരം കരസ്ഥമാക്കി. അസോസിയേഷന്‍ ഓഫ് അക്കാദമീസ് ഖത്തര്‍ നായിരുന്നു ടൂര്‍ണമെന്റിന്റെ ടെക്‌നിക്കല്‍ കാര്യങ്ങളുടെ ചുമതല.