Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ മലയാളി സമ്മേളന വടംവലി മത്സരം: ദോഹ വാരിയേഴ്‌സും ഷാര്‍പ്പ് ഹീല്‍സും ജേതാക്കള്‍

ദോഹ: ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നവംബര്‍ പതിനേഴിന് ആസ്‌പെയര്‍ സോണ്‍ ലേഡിസ് ഹാളില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ദോഹ വാരിയേഴ്‌സ് ജേതാക്കളായി. ഒരുമ കല്‍പ്പകഞ്ചേരിയെ പരാജയപ്പെടുത്തിയാണ് ദോഹ വാരിയേഴ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വനിത വിഭാഗത്തിന്റെ മത്സരത്തില്‍ ഷാര്‍പ്പ് ഹീല്‍സ് ആണ് വിജയിച്ചത്. 365 മല്ലു ഫിറ്റ്‌നസ് ക്ലബിനെ പരാജയപ്പെടുത്തിയാണ് ഷാര്‍പ്പ് ഹീല്‍സ് ഒന്നാം സ്ഥാനം നേടിയത്. പുരുഷ വിഭാഗത്തില്‍ പതിനാലും വനിതാ വിഭാഗത്തില്‍ ആറും ടീമുകളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഡൈനാമിക് ഫെസിലിറ്റിയില്‍ നടന്ന പരിപാടിയില്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ആഷിക് അഹമ്മദ്, കണ്‍വീനര്‍ റിയാസ് വാണിമേല്‍, അബ്ദുല്‍ അസീസ് എടച്ചേരി, മുസ്തഫല്‍ ഫൈസി, കെ എം എ റഷീദ്, നിസാര്‍ ചെട്ടിപ്പടി, റഷീദ് കണ്ണൂര്‍, ഷാഹിര്‍ എം ടി, അലി ഷഹീര്‍, ഷംഷാദ് സുല്ലമി, തൗഹീദ റഷീദ്, സൈനബ ടീച്ചര്‍, ജാസ്മിന്‍ നൗഷാദ്, താഹിറ അലി, റഹീല അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഖത്തര്‍ ഇന്ത്യന്‍ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Related Articles

Back to top button