Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ഖത്തര്‍ എലത്തൂര്‍ മണ്ഡലം അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

ദോഹ. വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭാ, പഞ്ചായത്ത് ഇലക്ഷനുകളില്‍ നിയോജകമണ്ഡലം കമ്മിറ്റികളെ കാര്യക്ഷമമായി ചലിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജകമണ്ഡലം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുഖ്യ രക്ഷാധികാരി അഷ്‌റഫ് വടകര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സി വി അബ്ബാസ് , ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജാഫര്‍ നന്മണ്ട ,കമ്മിറ്റി രൂപീകരണ ചുമതലയുള്ള ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് ഗഫൂര്‍ ബാലുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു . അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ ആയി ഷാഫി.പി.സി.പാലം , ജനറല്‍ കണ്‍വീനര്‍ നിംഷിദ് ചേളന്നൂര്‍ , വൈസ് ചെയര്‍മാന്‍മാര്‍ ആയി ജോഷി കുരുവട്ടൂര്‍ , ഷഫീക് കക്കോടി ,ട്രഷറര്‍ അശ്വിന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

മറ്റു ചുമതലകളിലേക്ക് ചീഫ് കോഡിനേറ്റര്‍ ഹനീഫ് നന്മണ്ട , ജോയിന്റ് കണ്‍വീനര്‍മാര്‍ ജെഷി തലക്കുളത്തൂര്‍ , ബാസിത് നന്മണ്ട , സജ്ജാദ് പുന്നശ്ശേരി , ഷബീര്‍ ചേളന്നൂര്‍ തുടങ്ങിയവരെ നിയോഗിച്ചു . ബാസില്‍ നന്മണ്ട , സലാഹുദ്ദീന്‍ കാക്കുര്‍ ,ഷാഹിദ് , ജിനു രാജ് ഈന്താട് ,പ്രസന്നന്‍,ഇര്‍ഷാദ് ചേളന്നൂര്‍ , രാമ ചന്ദ്രന്‍ തലക്കുളതൂര്‍ , മിഞ്ചു നന്മണ്ട , ഇര്‍ഷാദ് പാലത്ത് , രിഫായ് പിസി പാലം , റഊഫ് എലത്തൂര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു .

Related Articles

Back to top button