യൂട്യൂബില്‍ 198 മില്യണ്‍ പ്രേക്ഷകരുമായി ജാങ്കൂക്കിന്റെ വീ ആര്‍ ദ ഡ്രീമേര്‍സ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ബി.ടി.എസ് ജാങ്കൂക്കും ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസിയും ആലപിച്ച് അനശ്വരമാക്കിയ ‘വീ ആര്‍ ദി ഡ്രീമേഴ്‌സ്’ എന്ന ഗാനം സംഗീത ലോകത്ത് തരംഗം സൃഷ്ടിക്കുന്നു. ഗാനത്തിന്റെ ഔദ്യോഗിക വീഡിയോ യൂട്യൂബില്‍ ഇതിനകം 198 ദശ ലക്ഷത്തിലധികം പേരാണ് കണ്ടത്.
ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഏറ്റവും മികച്ച 10 വീഡിയോകളില്‍ ഒന്നാണ് ഇപ്പോള്‍ വീ ആര്‍ ദി ഡ്രീമേഴ്‌സ്’. അതുപോലെ തന്നെ 155 ദശലക്ഷത്തിലധികം വ്യൂവേഴ്സ് നേടി ഈ ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ യൂട്യൂബ് ചാനലില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മ്യൂസിക് വീഡിയോ എന്ന മറ്റൊരു അന്താരാഷ്ട്ര റെക്കോര്‍ഡ് സൃഷ്ട്ടിച്ചാണ് മുന്നേറുന്നത്. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഒന്നാം വാര്‍ഷികത്തിലും ജാങ്കൂക്കിന്റെ വീ ആര്‍ ദ ഡ്രീമേര്‍സ് ജനങ്ങളുടെ ഓര്‍മയില്‍ തെളിഞ്ഞു.