Uncategorized
ഷമീര്‍ ഭരതന്നൂരും ഫ്രാന്‍സിസ് കൈതാരത്തും സൗത്ത് ഇന്ത്യന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി
ദോഹ: സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സൗത്ത് ഇന്ത്യന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘അനക്ക് എന്തിന്റെ കേടാ’ നിര്‍മാതാവും ലോക കേരള സഭ അംഗവുമായ ഫ്രാന്‍സിസ് കൈതാരത്ത് അവാര്‍ഡ് ഏറ്റുവാങ്ങി.
ഈ ചിത്രത്തിന് ആകെ മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്. സംവിധായകന്‍ ബാലു കിരിയത്താണ് പുരസ്‌കാരം കൈമാറിയത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് ‘അനക്ക് എന്തിന്റെ കേടാ’ സംവിധായകന്‍ ഷമീര്‍ ഭരതന്നൂരിന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ് വിതരണം ചെയ്തു. മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് വിനോദ് വൈശാഖിയും ഏറ്റുവാങ്ങി. (ചിത്രം അനക്ക് എന്തിന്റെ കേടാ).
ഐ.ബി സതീഷ്, എം.എല്‍.എ, നടന്‍ സുധീര്‍ കരമന, ആര്‍.എസ് പ്രദീപ് തുടങ്ങി നിരവധിപേര്‍ അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ സംബന്ധിച്ചു.