Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കേരള മാപ്പിള കലാ അക്കാദമി വര്‍ക്കിംഗ് പ്രസിഡണ്ട് എ കെ.മുസ്തഫക്ക് ഖത്തറില്‍ സ്വീകരണം

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കേരള മാപ്പിള കലാ അക്കാദമി വര്‍ക്കിംഗ് പ്രസിഡണ്ട് എ കെമുസ്തഫക്ക് ഖത്തറില്‍ ഊഷ്മളമായ സ്വീകരണം. ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളായ പ്രസിഡന്റ് അന്‍വര്‍ ബാബു വടകര, സെക്രട്ടറി ജാഫര്‍ ജാതിയേരി, ട്രഷറര്‍ ഹംസ കരിയാട്, കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട്, ശരീഫ് മേമുണ്ടഎന്നിവര്‍ ഹമദ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടിലെത്തിയാണ് ഊഷ്മളമായ വരവേല്‍പ് നല്‍കിയത്.
എ.കെ. മുസ്തഫ , പി.എസ്. ഹമീദ് , സി.വി.എ കുട്ടി ചെറുവാടി എന്നിവര്‍ക്കുള്ള സ്വീകരണവും മെഹ്ഫില്‍ നൈറ്റും ഇന്ന്, (ശനി) വൈകുന്നേരം 6 മണിക്ക് തുമാമയിലെ ഐഐസിസി കാഞ്ചാനി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button