Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അറബി ടെലിവിഷനില്‍ അറബിയില്‍ ഇന്റര്‍വ്യൂ നല്‍കി അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ശുക്കൂര്‍ കിനാലൂര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. അറബി ടെലിവിഷനില്‍ പൂര്‍ണമായും അറബിയില്‍ ഇന്റര്‍വ്യൂ നല്‍കി ഖത്തര്‍ ആസ്ഥാനമായ അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ശുക്കൂര്‍ കിനാലൂര്‍. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി ഖത്തറില്‍ വിവിധ ബിസിനസ് സംരംഭങ്ങള്‍ വിജയിപ്പിച്ച ഡോ.ശുക്കൂര്‍ കിനാലൂര്‍ സമാ അല്‍ ഖലീജ് ടെലിവിഷനാണ് പൂര്‍ണമായും അറബിയില്‍ അഭിമുഖം നല്‍കിയത്. ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് കാരില്‍ ആദ്യമായാണ് ഇത്തരത്തില്‍ പൂര്‍ണമായും അറബിയില്‍ അഭിമുഖം നല്‍കുന്നത്.

ഖത്തറിന്റെ വളര്‍ച്ചാവികാസത്തിനും പുരോഗതിക്കും സാക്ഷ്യം വഹിച്ച ഡോ.ശുക്കൂര്‍ തന്റെ ബിസിനസ് പോളിസിയും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

സ്വദേശികളിലും വിദേശികളിലും ഏറെ ചര്‍ച്ചയായ ഡോ.ശുക്കൂര്‍ കിനാലൂറിന്റെ അഭിമുഖം ഇതിനകം നിരവധി പേരാണ് യൂ ട്യൂബില്‍ കണ്ടത്.

https://youtu.be/G7wJAd1ZjFs?si=GlBvmPzeqZUwtRk1

Related Articles

Back to top button