Uncategorized

പ്രവാസി ക്ഷേമ രംഗത്ത് ആയിരത്തിലധികം പ്രഭാഷണങ്ങള്‍ പൂര്‍ത്തീകരിച്ച അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് മൈന്റ് ട്യൂണ്‍ എക്കോ വെവ്‌സ് ഗ്ലോബല്‍ സൊസൈറ്റി ആദരം


അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസി വിഷയങ്ങളില്‍ അവഗാഹം നേടി വിവിധ സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതികള്‍ പ്രവാസികളില്‍ എത്തിക്കുന്നതിനായി അഹോരാത്രം പ്രയത്‌നിക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം പ്രഭാഷണങ്ങള്‍ പൂര്‍ത്തീകരിച്ച സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവും ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് മൈന്റ് ട്യൂണ്‍ എക്കോ വെവ്‌സ് ഗ്ലോബല്‍ സൊസൈറ്റി ആദരം. ഇന്നലെ സെവറി സീഷെല്‍ റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങിലാണ് സൊസൈറ്റി ഉപഹാരം നല്‍കി ആദരിച്ചത്.

ഗ്ലോബല്‍ സൊസൈറ്റി അധ്യക്ഷന്‍ മൈന്റ് ട്യൂണര്‍ സി.എ റസാഖ് മെമെന്റോ സമര്‍പ്പിച്ചു. ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ വി സി മശ്ഹൂദ് തിരുത്തിയാട്, ഖത്തര്‍ കമ്മ്യൂണ്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍ , ഐ സി.സി യൂത്ത് വിംഗ് മാനേജ്‌മെന്റ് കമ്മറ്റി മുന്‍അംഗവും മൈന്റ് ട്യൂണ്‍ ഗ്ലോബല്‍ സാരഥിയുമായ അബ്ദുള്ള പൊയില്‍ , മൈന്റ് ട്യൂണ്‍ നേതാക്കളായ രാജേഷ് വി സി , ഷമീര്‍ , ജാഫര്‍ ,മജീദ് ,സെല്‍വകുമാര്‍ ,അസീല്‍ ഫുആദ് ,മുനീര്‍, അമീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രകൃതി സംരക്ഷണത്തിനും വ്യക്തിഗത വളര്‍ച്ചക്കും ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മൈന്റ് ട്യൂണ്‍ എക്കോ വെവ്‌സ് ഗ്ലോബല്‍ സൊസൈറ്റി.

Related Articles

Back to top button
error: Content is protected !!