Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജയപ്രകാശ് കുളൂരിന്റെ സൗജന്യ ആക്ടിംഗ് വര്‍ക്ക് ഷോപ്പ്

ദോഹ. പ്രശസ്ത നാടകാചാര്യനും ആക്ടിങ് ട്രെയിനറുമായ ജയപ്രകാശ് കുളൂര്‍ നടത്തുന്ന അഭിനയ പരിശീലന ഓണ്‍ലൈന്‍ ക്ലാസ് ആയ അഭിനയപന്തല്‍ ഒക്ടോബര്‍ 11 ശനി, 12 ഞായര്‍ എന്നീ ദിവസങ്ങളില്‍ നടക്കും.
ഇന്ത്യന്‍ സമയം രാവിലെ 9 മണി മുതല്‍ 11:30 വരെയാണ് ക്ലാസ്സ്. അഭിനയത്തില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും ഈ ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്. ക്ലാസിനു മുന്നോടിയായി 9, 10 തീയതികളില്‍ ജയപ്രകാശ് കുളൂര്‍ നേരിട്ട് ഓഡിഷന്‍ നടത്തുന്നുണ്ട്. 18 വയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും ഈ ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്.

മലയാള സിനിമയിലെയും തെന്നിന്ത്യന്‍ സിനിമയിലെയും പ്രശസ്തരായ ധാരാളം അഭിനേതാക്കളുടെ പരിശീലകനാണ് ജയപ്രകാശ് കുളൂര്‍. കൂടാതെ പ്രശസ്തരായ നിരവധി സംവിധായകരുടെ സിനിമകളുടെ ഗ്രൂമിങ് നടത്താറുണ്ട്. അനേക വര്‍ഷങ്ങളായി നിരവധി അഭിനേതാക്കളാണ് അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നേടിയിട്ടുള്ളത്. 17 ബാച്ചുകള്‍ പൂര്‍ത്തിയാക്കിയ അഭിനയപന്തല്‍ എന്ന ഓണ്‍ലൈന്‍ ക്ലാസിലൂടെ ഇതുവരെ 200 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സൗജന്യ വര്‍ക്ക്‌ഷോപ്പിനു ശേഷം തുടങ്ങുന്ന പുതിയ ബാച്ചില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഈവനിംഗ് ക്ലാസ് സംഘടിപ്പിക്കുന്നതാണെന്ന് ജയപ്രകാശ് കുളൂര്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ക്ക് +919664668130 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button