Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പഞ്ചാബ് സമൂഹത്തിന്റെ പിന്തുണ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഖത്തറിലെ പഞ്ചാബ് സമൂഹത്തിന്റെ പിന്തുണ. ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ത്തി പഞ്ചാബ് സേവാദള്‍ അംഗങ്ങളാണ് മുന്നോട്ടുവന്നത്.

പഞ്ചാബ് സേവാദള്‍ പ്രസിഡന്റ് സന്ദീപ് സിംഗ്, ജനറല്‍ സെക്രട്ടറി ഡേവിന്ദര്‍ സിംഗ് സിദ്ധു, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഭൂപീന്ദര്‍ സിംഗ്, ജഗ്ജീത് സിംഗ് എന്നിവര്‍ ചേര്‍ന്ന് അംഗങ്ങളെ ചേര്‍ത്തിയതിന്റെ രേഖകള്‍ ഐ.സി.ബി.എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈമാറി.

ഐസിബിഎഫിന്റെ ഇന്‍ഷുറന്‍സ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് മേധാവി ദിനേശ് ഗൗഡയുമായി 7752 7171 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഐസിബിഎഫ് അറിയിച്ചു.

Related Articles

Back to top button