മാനവികതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വര്‍ഷവും വേദിയൊരുക്കി. പ്രമുഖ കാരുണ്യ പ്രവര്ത്തകന് ഫാദര്‍ ഡേവീസ് ചിറമേല്‍ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയില്‍, ജനങ്ങള്‍ക്കിടയില്‍ മനവീയത വളര്‍ത്തേണ്ടതിന്റെ ആവശ്യകത സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.
ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍ അശോകാ ഹാളില്‍ വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രമോദ് മൂന്നിനി സ്വാഗതം ആശംസിച്ചു .
ഐസിസി അശോകാ ഹാളിലെ നിറഞ്ഞ സദസ്സ് രണ്ട് മണിക്കൂര്‍ നേരത്തോളം അക്ഷരാര്‍ത്ഥത്തില്‍ ഫാദറിന്റെ മാനവികതയിലും സൗഹൃദത്തിലുമൂന്നിയ പ്രഭാഷണത്തില്‍ ലയിച്ചിരുന്നു.
ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന് ഉത്ഘാടകനായപ്പോള്‍, ഭവന്‍സ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ അഞ്ജന മേനോന്, വേദി ട്രഷറര്‍ തോമസ് , ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി. എസ് . നാരായണന് , കുടുംബസുരക്ഷാ പദ്ധതി വൈസ് ചെയര്മാന് ജോജു കൊമ്പന് , കാരുണ്യം പദ്ധതി ചെയര്മാന് കുഞ്ഞു മൊയ്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.
വേദി സെക്രട്ടറി ആര് കെ റാഫി യോഗം നിയന്ത്രിച്ചപ്പോള്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റസാഖ് യോഗത്തിന് നന്ദി പറഞ്ഞു.


