Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോക്ടര്‍ പിടി അബ്ദുല്‍ അസീസിന് സ്വീകരണം

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ സര്‍ സയ്യിദ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പിടി അബ്ദുല്‍ അസീസിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ SSCOSA യുടെ നേൃത്വത്തില്‍ ടേസ്റ്റി വേ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് സ്വീകരണം നല്‍കി.

അലൂംനി പ്രസിഡന്റ് ഹാരിസ്.സി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ പരിപാടി ഡോക്ടര്‍ എം.പി ഹസ്സന്‍ കുഞ്ഞി ഉല്‍ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ അനീസ് പള്ളിപ്പാത്ത് ഡോക്ടര്‍ പിടി അബ്ദുല്‍ അസീസിന് മെമന്റോ നല്‍കി ആദരിക്കുകയും ഷാനവാസ് ചുഴലി പൊന്നാട അണിയിക്കുയും ചെയ്തു.
കെ.കെ സുബൈര്‍ പരിപാടിയില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. ജാഫര്‍ തയ്യില്‍ ആശംസ പ്രസംഗം നടത്തി. പൂര്‍വ്വ വിദ്യാര്‍ഥികളായ മെഹബൂബ് ഖാന്‍ വാണിമേല്‍ സജിന ഫൈസലല്‍ എന്നിവര്‍ ഗാനം ആലപിച്ചു.

1988 ല്‍ കോളേജ് അധ്യാപകനായി ജോയിന്‍ ചെയ്ത അദ്ദേഹം 2015 മുതല്‍ 2020 വരെ കോളേജ് പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ട്ടിച്ചു .മലപ്പുറം ജില്ലാ വിജയഭേരി പദ്ധതിയുടെ ശില്‍പ്പിയും നിലവില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍ എസ് എസ് അഡൈ്വസറി ബോര്‍ഡ് മെമ്പറുമാണ്.
കോളേജിന്റെ വളര്‍ച്ചയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം സര്‍ സയ്യിദ് കോളേജ് നാക് എ ഗ്രേഡ് അംഗീകാരം ലഭിച്ച രാജ്യത്തെ നൂറ്റി അമ്പത് കോളേജുകളില്‍ ഇടം പിടിച്ച കാര്യവും സൂചിപ്പിക്കുകയുണ്ടായി. കോളേജിന്റെ ഗോള്‍ഡണ്‍ ജൂബിലിയോട് അനുബന്ധിച്ച് ഒന്നേകാല്‍ കോടി രൂപ മുതല്‍ മുടക്കി പണികഴിപ്പിച്ച കോളേജ് ലൈബറിയില്‍ ഇ ലേര്‍ണിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button