Uncategorized
ഖത്തര്‍ ദേശീയ ദിനം: ധനകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസം അവധി
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 17, 18 (ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023 ഡിസംബര്‍ 19 ചൊവ്വാഴ്ച പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കും.
ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് കഴിഞ്ഞ ദിവസം അമീരീ ദീവാന്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.