Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പാനൂര്‍ പല്ലന പ്രവാസി കൂട്ടായ്മ വാര്‍ഷികം നടത്തി

ദോഹ.സ്വര്‍ഗമാണ് ലക്ഷ്യം നന്മയാണ് മാര്‍ഗ്ഗം സൗഹൃദമാണ് വാഹനം… എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു കൊണ്ട് പാനൂര്‍ പല്ലന പ്രവാസി കൂട്ടായ്മ ഒമ്പതാം വര്‍ഷത്തിലേക്ക് ജൈത്ര യാത്ര തുടരുന്നു .

രാഷ്ട്രീയമായോ സാമ്പത്തികമായോ യാതൊരു മുതലെടുപ്പിനുമില്ലാതെ തികച്ചും സ്വതന്ത്രമായി നിലനിന്നു കൊണ്ട് പാനൂര്‍, പല്ലന പ്രദേശങ്ങളിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക്,രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്ത് കൊണ്ട് നാടിനും നാട്ടുകാര്‍ക്കും ഉപകാരമപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് ഈ പ്രവാസി കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത്

പാനൂര്‍ പല്ലന പ്രവാസി കൂട്ടായ്മയുടെ വാര്‍ഷിക യോഗവും കുടുംബ സംഗമവും ഖത്തര്‍ അബുഹമൂര്‍ നാസ്‌കോ ഹോട്ടലില്‍ നടന്നു .

പ്രസിഡന്റ് ശിഹാബ് പല്ലന സെക്ക്രട്ടറി മുസ്തഫ ഇര്‍ഫാനി ട്രഷറര്‍ സിറാജ് രക്ഷാധികാരി നിഷാദ് അബ്ബ ഉപദേശ കമ്മിറ്റി അംഗങ്ങളായ ഷഫീക്ക്, ഷാഫി, ഷരീഫ്, ഷജീര്‍, ശാമിര്‍, സുഹൈല്‍, ഉനൈസ്, ഹുസാം, സനൂ, റഹൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button