Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ നാളെ മുതല്‍ മഴക്ക് സാധ്യത

ദോഹ: ഖത്തറില്‍ നാളെ മുതല്‍ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് . ഡിസംബര്‍ 29 മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
രാജ്യത്ത് നാളെ ഡിസംബര്‍ 29 മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഈ കാലയളവില്‍ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും നേരിയ തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വാരാന്ത്യത്തില്‍, കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

Related Articles

One Comment

Back to top button