Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഭാരത് ഉത്സവ് 2024 ഒക്ടോബര്‍ 25 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) സംഘടിപ്പിക്കുന്ന മെഗാ കള്‍ച്ചറല്‍ ഇവന്റ് ആയ ഭാരത് ഉത്സവ് 2024 ഒക്ടോബര്‍ 25 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ്സ തിയേറ്ററില്‍ നടക്കും.വൈവിധ്യവും സമ്പന്നവുമായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ വാര്‍ഷിക ആഘോഷമായ ഭാരത് ഉത്സവ് രാജ്യത്തെ നാടോടി നൃത്തരൂപങ്ങള്‍ ഉയര്‍ത്തിക്കാട്ടും.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍; ഐസിസി വൈസ് പ്രസിഡന്റ്, സുബ്രഹ്‌മണ്യ ഹെബ്ബഗെലു; ഐസിസി ഭാരവാഹികളായ മോഹന്‍ കുമാര്‍ ദുരൈസാമി, എബ്രഹാം ജോസഫ്, നന്ദിനി അബ്ബഗൗണി, ഗാര്‍ഗിബെന്‍ വൈദ്യ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button