2023 ല്‍ രണ്ടായിരത്തിലധികം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി തേടി

ദോഹ: 2023 ല്‍ രണ്ടായിരത്തിലധികം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി തേടി . തൊഴില്‍ മന്ത്രാലയത്തിന്റെ തൊഴില്‍ ദേശസാല്‍ക്കരണ പരിപാടിയുടെ വന്‍ വിജയത്തിന്റെ ഭാഗമായി 2023-ല്‍ 2,092 ഖത്തരി പൗരന്മാരും ഖത്തരി വനിതകളുടെ കുട്ടികളും സ്വകാര്യ മേഖലയില്‍ നിയമിക്കപ്പെട്ടതായി തൊഴില്‍ മന്ത്രാലയത്തിലെ പരിശീലന, നൈപുണ്യ വികസന വകുപ്പ് മേധാവി മുഹമ്മദ് അല്‍ ഖുലൈഫി പറഞ്ഞു.
‘ദേശീയ കേഡറുകളുടെ യോഗ്യതയും നൈപുണ്യ വികസന പരിപാടികളും വഴി സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളാണ് തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്നത്.