Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഗുഡ് വില്‍ കാര്‍ഗോ ക്ക് റിപ്പോര്‍ട്ടര്‍ ടിവി ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഇന്റര്‍നാഷണല്‍ ഫ്രൈറ്റ് ഫോര്‍വേര്‍ഡിംഗ് കമ്പനിയായ ഗുഡ് വില്‍ കാര്‍ഗോ ക്ക് റിപ്പോര്‍ട്ടര്‍ ടിവി ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്. എയര്‍, സീ, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയെന്ന നിലക്കാണ് ഗുഡ് വില്‍ കാര്‍ഗോ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഇരുനൂറോളം കേന്ദ്രങ്ങളിലേക്ക് വിശ്വസ്തമായി കാര്‍ഗോ എത്തിക്കുന്ന ശക്തമായ നെറ്റ് വര്‍ക്കോടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഗുഡ് വില്‍ കാര്‍ഗോ ജൈത്ര യാത്ര തുടരുകയാണ് . കഴിഞ്ഞ ദിവസം ദോഹാ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചാനലിന്റെ എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍, പ്രസിഡണ്ട് അനില്‍ അയിരൂര്‍ ,എഡിറ്റോറിയല്‍ ബോഡംഗങ്ങളായ ഡോ.അരുണ്‍ കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, സുജയ പാര്‍വതി, സ്മൃതി പരുത്തിക്കാട് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കമ്പനി എംഡി മുഹമ്മദ് നൗഷാദ് പുരസ്‌കാരം ഏറ്റുവാങ്ങി.

Related Articles

Back to top button