Uncategorized
തെലങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഖത്തര്‍ തെലങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 180 പേര്‍ രക്തദാനം നല്‍കി.
ജീവകാരുണ്യ- സാമൂഹ്യ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് സംഘടന. സ്ഥിരമായി മെഡിക്കല്‍ ക്യാമ്പുകള്‍, ഐസി ബി എഫ് ഇന്‍ഷുറന്‍സില്‍ പ്രവാസികളെ ചേര്‍ക്കല്‍, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടത്തിവരുന്നു.
രക്തദാന ക്യാമ്പ് ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രസിഡന്റ് അബ്ദുല്‍ റഊഫ്, ചെയര്‍മാന്‍ കെ. നിസാം ജന.സെക്രട്ടറി നവീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ , മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.