മര്‍ക്കസ് നോളജ് സിറ്റിയില്‍ പതിനായിരം ഊദ് ചെടികള്‍ നടുന്ന പദ്ധതിയുമായി ഹാഫ് കോളര്‍ രംഗത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ പതിനായിരം ഊദ് ചെടികള്‍ നടുന്ന പദ്ധതിയുമായി ഹാഫ്‌കോളര്‍ രംഗത്ത് . പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കുന്നതോടൊപ്പം ഊദിന്റ പരിമളവും പ്രോല്‍സാഹിപ്പിക്കുന്ന ബ്രഹദ് പദ്ധതിയാണിത്. പരിസ്ഥിതി ബോധത്തോടും സാമ്പത്തിക അഭിവൃദ്ധിയോടുമുള്ള പ്രതിബദ്ധതയോടെയും ആരംഭിച്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കിം അസ്ഹരി നിര്‍വഹിച്ചു.
ഹാഫ് കോളറിന്റെ ചെയര്‍മാന്‍, അജ്മല്‍ മുഹാജിര്‍, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി, മര്‍കസ് നോളജ് സിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് മാനേജര്‍ അബ്ദുള്‍ സത്താര്‍ വിഎം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹരിതവും സുഗന്ധപൂരിതവുമായ ഒരു ഭാവിക്കായി പങ്കിട്ട കാഴ്ചപ്പാടുമായി ഐക്യത്തോടെ നിലകൊള്ളുന്ന ചരിത്ര നിമിഷമാണിതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഈ സഹകരണം ഒരു പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുന്നു – മര്‍കസ് നോളജ് സിറ്റി ഇന്ത്യയുടെ ഊദ് ഹബ്ബായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.