Uncategorized

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 65 ഓളം പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ദുഖാനിലെ ഗള്‍ഫാര്‍ ഓഫീസ് സെക്രീറ്റില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 65 ഓളം പേര്‍ പ്രയോജനപ്പെടുത്തി .

പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയാണ് പ്രധാനമായും നല്‍കിയത്. ദുഖാനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ദുഖാനില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കിയത്. ഖത്തറിലുടനീളം എംബസി ഇത്തരം പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് തുടരുമെന്ന് എംബസി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!