അല്‍ ക്വിമ്മ സെക്യൂരിറ്റി സിസ്റ്റംസ് ഖത്തറില്‍ യുഎന്‍വി സര്‍വൈലന്‍സ് സൊല്യൂഷന്‍സ് ആരംഭിച്ചു

ദോഹ. കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പിന്റെ ഒരു വിഭാഗമായ അല്‍ ക്വിമ്മ സെക്യൂരിറ്റി സിസ്റ്റംസ്, ഇന്റലിജന്റ് വീഡിയോ സര്‍വൈലന്‍സിലെ ആഗോള ലീഡറായ യുഎന്‍വി (യൂണിവ്യൂ) ഖത്തറില്‍ ഔദ്യോഗികമായി ആരംഭിച്ചു. ഈ പങ്കാളിത്തം രാജ്യത്തെ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ഗവണ്‍മെന്റ് മേഖലകളിലേക്ക് നൂതനവും എഐ-പവര്‍ഡ് സെക്യൂരിറ്റി സംവിധാനങ്ങളും കൊണ്ടുവരുന്നു.
ലോഞ്ച് പരിപാടിയില്‍ കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ ഇ.പി., ഡയറക്ടര്‍മാരായ ഉസാമ പയനാട്ട്, ഷാന അബ്ദുറഹിമാന്‍, ഗ്രൂപ്പ് സിഎഫ്ഒ നിഹാര്‍ മൊഹപത്ര, ഗ്രൂപ്പ് ജിഎം മുജീബ് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു,
അള്‍ട്രാ എഡ്ജ് സര്‍വൈലന്‍സ് സാങ്കേതികവിദ്യയിലൂടെ ഖത്തറിന്റെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താനുള്ള കമ്പനിയുടെ യാത്രയും കാഴ്ചപ്പാടും അല്‍ ക്വിമ്മയുടെ ജനറല്‍ മാനേജര്‍ മുഹാസിന്‍ മരക്കാര്‍ പങ്കുവെച്ചു.
യുഎന്‍വി പ്രതിനിധികളായ വിക്കി (കണ്‍ട്രി മാനേജര്‍), മെറോ (ടെക്‌നിക്കല്‍ മാനേജര്‍), ഷംനാസ് കോലോത്ത് (ബിഡിഎം) എന്നിവരും സന്നിഹിതരായിരുന്നു.