Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രാക്ടീസ് ഗ്രൗണ്ടില്‍ സന്ദര്‍ശകരായി ഖത്തര്‍ മഞ്ഞപ്പട

ദോഹ: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രാക്ടീസ് ഗ്രൗണ്ടില്‍ സന്ദര്‍ശകരായി ഖത്തര്‍ മഞ്ഞപ്പട. ഷ്യന്‍ കപ്പിലെ മൂന്നാം മത്സരത്തിനായി ഒരുങ്ങുന്ന പ്രാക്ടീസ് ഗ്രൗണ്ടില്‍ സന്ദര്‍ശകരായി എത്തിയ ഖത്തര്‍ മഞ്ഞപ്പടക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാകും സംഘവും നല്‍കിയത്. ഇന്ത്യന്‍ ടീം ഖത്തറില്‍ വരുമ്പോഴെല്ലാം ഖത്തര്‍ മഞ്ഞപ്പട നല്‍കുന്ന പിന്തുണയെയും കഴിഞ്ഞ മത്സരങ്ങളില്‍ ഗ്യാലറിയില്‍ നല്‍കിയ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു . ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കൊപ്പവും സംവദിക്കാനുള്ള അവസരം ഖത്തര്‍ മഞ്ഞപ്പട ലഭിച്ചു. സന്ദര്‍ശിച്ച എല്ലാവര്‍ക്കും ഇന്ത്യന്‍ ഫാന്‍ സ്‌കാര്‍ഫ് സമ്മാനമായി ഇന്ത്യന്‍ ടീം നല്‍കി.

പ്രാക്ടീസിനിടയില്‍ ഇന്ത്യന്‍ ടീമിനായി ചാന്റുകള്‍ മുഴക്കി ആവേശമാക്കിയ പ്രാക്ടീസ് സെഷന്‍ വീക്ഷിച്ച ഖത്തര്‍ മഞ്ഞപ്പട ഇന്ത്യന്‍ ടീമിന് കഴിഞ്ഞ മത്സരങ്ങളിലേത് പോലെ അടുത്ത കളിയിലും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് ഗ്രൗണ്ടില്‍ നിന്നും പിരിഞ്ഞത്.

Related Articles

Back to top button