Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായ രീതിയില്‍ ആചരിച്ച് മാമോക് ഖത്തര്‍

ദോഹ: മുക്കം എം.എഎം.ഓ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് റിപബ്‌ളിക് ദിനാഘോഷവേളയില്‍ വ്യത്യസ്തത പുലര്‍ത്തി.

വസിക്കുന്ന നാടിനോടും ലോകത്തോടും മമതയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനും രക്തദാനത്തിലൂടെ ഏകമാനവികതയുടെ സന്ദേശം കൈമാറാനും സാധിച്ചതായി പ്രസിഡന്റ് കെന്‍സ ഇല്യാസ് പറഞ്ഞു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുറഊഫ് കൊണ്ടോട്ടി, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാമോക് അലുംനിയും സംസ്‌കൃതി പ്രസിഡന്റുമായ അര്‍ലയില്‍ അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

നാസിഫ് മൊയ്തു, ഇര്‍ഷാദ് ചേന്ദമംഗല്ലൂര്‍, അബ്ബാസ് മുക്കം,, അമീന്‍ കൊടിയത്തൂര്‍, ഷംസു കൊടുവള്ളി, അഫ്‌സല്‍ കൊടുവള്ളി, മെഹഫില്‍, ഷാഫി ചെറൂപ്പ, ഷമീര്‍ ചേന്ദമംഗല്ലൂര്‍, ലബീബ് പാഴൂര്‍, നിഷാദ്, ജാബിര്‍ , അഫ്‌സല്‍ മാവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button