Uncategorized

ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം കലണ്ടര്‍ പ്രകാശനം ചെയ്തു

ദോഹ.ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ 2024 ലെ വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ഖത്തറിലെ പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗവുമായ നിയമത്തുള്ള കോട്ടക്കല്‍ – ഖത്തറിലെ വ്യാവസായിക പ്രമുഖനും കോഴിക്കോട് ജില്ലാ കെഎംസിസി സെക്രെട്ടറിയുമായ ഒ പി സാലിഹിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
തുമാമ കെ എം സിസി ഹളില്‍ വെച്ച് നടന്ന ചടങ്ങില്‍ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ്, ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ , ജില്ലാ ഭാരവാഹികളായ നബീല്‍ നന്തി, നവാസ് കോട്ടക്കല്‍,ഫിര്‍ദൗസ് മണിയൂര്‍ ,റൂബിനാസ് കോട്ടേടത്, മണ്ഡലം കെഎംസി ആക്ടിങ് പ്രസിഡന്റ് ഫാസില്‍ കൊല്ലം, ജനറല്‍ സെക്രെട്ടെറി ജൗഹര്‍, മണ്ഡലം ഭാരവാഹികള്‍ ആയ ഷെരീഫ് ചേമഞ്ചേരി , മുഫീദ് പയ്യോളി, അബ്ദുറഹ്‌മാന്‍ പുറക്കാട് , ഉസ്മാന്‍ പൂക്കാട്, കൊയിലാണ്ടി മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് താഹ ബര്‍ഗ്ഗൈവ , മൂടാടി പഞ്ചായത് കെഎംസിസി ജനറല്‍ സെക്രെട്ടറി ഹാരിസ് തൊടുവയില്‍, ചേമഞ്ചേരി പഞ്ചായത് പ്രസിഡന്റ് ഇസ്സുദ്ദിന്‍ പി കെ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!