Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘മാച്ച് ഫോര്‍ ഹോപ്പ്’ ഫെബ്രുവരി 23 ന് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍

ദോഹ: ഖത്തര്‍ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളില്‍ ഒന്നായ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 23 ന് ‘മാച്ച് ഫോര്‍ ഹോപ്പ്’ ഉദ്ഘാടനം ചെയ്യും.

ലോകത്തിലെ ശ്രദ്ധേയരായ കണ്ടന്റ് ക്രിയേറ്റര്‍മാരേയും ഫുട്‌ബോള്‍ ഇതിഹാസങ്ങളേയും അണി നിരത്തി ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസിന് കീഴിലുള്ള സാംസ്‌കാരിക പ്ലാറ്റ്‌ഫോമായ ക്യു ലൈഫ് സംഘടിപ്പിക്കുന്ന പ്രഥമ ചാരിറ്റി ഫുട്ബോള്‍ മത്സരമായ മാച്ച് ഫോര്‍ ഹോപ്പ്’ ഫെബ്രുവരി 23 ന് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. എജ്യുക്കേഷന്‍ എബൗവ് ഓള്‍, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
മല്‍സരത്തില്‍ നിന്നു ലബിക്കുന്ന മുഴുവന്‍ വരുമാനവും എഡ്യൂക്കേഷന്‍ എബവ് ഓള്‍ (ഇഎഎ) ഫൗണ്ടേഷന്റെ സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക.

Related Articles

Back to top button