Breaking News

ഖത്തറിലെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിംഗ് ഇലക്ട്രിക് ബസ് ആസ്വദിക്കാം

ദോഹ: ഖത്തറിലെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിംഗ് ഇലക്ട്രിക് ബസ് (ഇ-ബസ്) അനുഭവിക്കുന്നതിനായി ഗതാഗത, മൊവാസലാത്ത് മന്ത്രാലയം (കര്‍വ) ഖത്തര്‍ ഫൗണ്ടേഷനില്‍ ഡെമോ വീക്ക് സംഘടിപ്പിക്കുന്നു.

ഗതാഗത മേഖലയിലെ നൂതനത, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നത്.

2024 ഫെബ്രുവരി 22 മുതല്‍ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് ഇ ബസ് പ്രവര്‍ത്തിക്കുക. ഖത്തര്‍ നാഷണല്‍ ലൈബ്രറി മെട്രോ സ്റ്റേഷനും ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിക്കും ഇടയിലുള്ള 9 സ്ട്രാറ്റജിക് സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ലൂപ്പാണ് ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയിലെ റൂട്ട്. സന്ദര്‍ശകരെ അവരുടെ ഒഴിവുസമയങ്ങളില്‍ പ്രദേശത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇത് അനുവദിക്കുന്നു.

Related Articles

Back to top button
error: Content is protected !!