Uncategorized

ഖത്തര്‍ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് സമ്മേളനം സമാപിച്ചു

ദോഹ: കെ.എം.സി.സി ഖത്തര്‍ നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി നടത്തിയ കെ.ടി. ഗഫൂര്‍ സ്മാരക വിശിഷ്ട സേവാ പുരസ്‌കാര ദാനവും സ്‌നേഹാദരവ് പരിപാടിക്കും സല്‍വ റോഡ് അത് ലന്‍ ഹാള്‍ നിറഞ്ഞ് കവിഞ്ഞ സദസ്സില്‍ ഉജ്വല പരിസമാപ്തി.

പഞ്ചായത്ത് കെ.എം.സി സി പ്രസിഡണ്ട് ഷരീഫ് നരിപ്പറ്റയുടെ അധ്യക്ഷതയില്‍ കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു. കെ.ടി. ഗഫൂര്‍ സ്മാരക വിശിഷ്ട സേവാ പുരസ്‌കാരം സഫാരി ഗ്രൂപ്പ് എം.ഡി. സൈനുല്‍ ആബിദ് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സി.കെ. കാസിം മാസ്റ്റര്‍ ക്ക് നല്കി. ജാഫര്‍ തയ്യില്‍ അവാര്‍ഡിനെയും അവാര്‍ഡ് ജേതാവിനെയും സദസ്സിന് വിശദീകരിച്ചു.
നാലു പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്തും കെ.എം.സി.സി നേതൃനിരയിലും സജീവമായ അഹ്‌മദ് പാതിരിപ്പറ്റയെ ടി.വി ഇബ്രാഹിം എം.എല്‍.എ ചടങ്ങില്‍ ആദരിച്ചു. ഫൈസല്‍ കേളോത്ത് ടി.വി. ഇബ്രാഹിം എ.എല്‍ . എ ക്ക് ഉപഹാരം നല്‍കി.

ഖത്തര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിങ്ങില്‍ നിന്നും മികച്ച മാര്‍ക്കില്‍ ഐ.ടി. ബിരുദം നേടിയ ഹാനി ജസ്സിന്‍ ജഫറിന് എം.എല്‍.എ ഉപഹാരം നല്കി. കെ.എം.സി.സി സ്‌നേഹ സുരക്ഷാ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ സുഹൈല്‍ മുരിങ്ങോളിക്ക് അബ്ദുല്‍ നാസര്‍ നാച്ചി ഉപഹാരം നല്‍കി.

ജനറല്‍ സെക്രട്ടറി സത്താര്‍ ചപ്പാളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.എ.എം ബശീര്‍, ടി.ടി. കുഞ്ഞമ്മദ്, ടി.ടി.കെ. ബശീര്‍, കെ.പി. റഫീഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. ലത്തീഫ് കെ.എം.സി.സി. യുടെ പ്രഭ പരത്തിയ പ്രകാശ ഗോപുരങ്ങള്‍ എന്ന പ്രമേയം വിശദീകരിച്ചു.

മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി എം.പി. ജാഫര്‍ മാസ്റ്റര്‍ നരിപ്പറ്റയിലെ മണ്‍മറഞ്ഞ നേതാക്കളെ അനുസ്മരിച്ച് മുഖ്യ പ്രഭാഷണം നടത്തി.
ഖദീജ റയീസ് കുളങ്ങരയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ പി.വി മുഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. മുഹമ്മദലി, അവാര്‍ഡ് ജേതാവ് സി.കെ. ഖാസിം മാസ്റ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
അജ്മല്‍ ടി.കെ., ഉബൈദ് സി.കെ, ശംസുദ്ദീന്‍ വാണിമേല്‍, അതീഖ് റഹ് മാന്‍, സൈഫുദ്ദീന്‍, ഫൈസല്‍ എ.ടി., സമീര്‍ തൊടുവയില്‍, സഫീര്‍ എടച്ചേരി, മുഹമ്മദ് കള്ളാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പഞ്ചായത്ത് നേതാക്കളായ യു.പി. ലതീഫ്, മുഹമ്മദ് കേളോത്ത്, സിറാജ് എം, നാസര്‍ എന്‍.പി., സലാം കെ.പി. നജീബ് കെ.എം., സാദത്ത്, റയീസ് കെ., റയീസ് ഇ സി., നൗഷിദ് എം.പി. തുടങ്ങിയവര്‍ നേതൃത്വം നല്കി. റിയാസ് മീത്തല്‍ വയല്‍ നന്ദി പറഞ്ഞു.

ദഫ് മുട്ട്, കോല്‍ക്കളി, ഗാനമേള, ഇശല്‍ സന്ധ്യ തുടങ്ങി വിവിധ കലാ പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.

Related Articles

Back to top button
error: Content is protected !!