Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കൃപേഷ് – ശരത് ലാല്‍ രക്ത സാക്ഷി ദിനം: ഇന്‍കാസ് കാസര്‍കോഡ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. രാഷ്ട്രീയ എതിരാളികളാല്‍ അതിക്രൂരമായി വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന കൃപേഷ് – ശരത് ലാല്‍ എന്നിവരുടെ ധീര രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ശഫാഫ് ഹാപ്പായുടെ അധ്യക്ഷതയില്‍ വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ജനസേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചവരായിരുന്നു കൃപേഷും – ശരത് ലാലും. അവരുടെ രക്ത സാക്ഷിത്വ ദിനത്തില്‍ തികച്ചും മാതൃാകപരമായി തന്നെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ അദ്ധേഹം അഭിനന്ദിച്ചു. കൃപേഷ് – ശരത് ലാല്‍ എന്നിവരുടെ ഛായാ ചിത്രത്തില്‍ സെന്‍ട്രല്‍- ജില്ലാ കമ്മിറ്റി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി അനുശോചനം അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ ജേക്കബ് സ്വാഗതവും , യൂത്ത് വിങ് ജനറല്‍ സെക്രട്ടറി വികാസ് പി നമ്പ്യാര്‍ നന്ദിയും പറഞ്ഞു .

ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ , ട്രഷറര്‍ ഈപ്പന്‍ തോമസ് ,വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്‌മാന്‍ ,ഇന്‍കാസ് ഖത്തര്‍ ലേഡീസ് വിങ് ട്രഷറര്‍ അനുജ റോബിന്‍ തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ ലത്തീഫ്, ജില്ലാ ട്രഷറര്‍ മുനീര്‍ മുഹമ്മദ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് ചെറുവത്തൂര്‍ , അസൈനാര്‍ കോട്ടിക്കുളം , അഷ്റഫ് നീലേശ്വരം, സണ്ണി പനത്തടി ,വേണു കാഞ്ഞങ്ങാട് ,മുഹമ്മദ് മുഷാഫിക്, ഷഫീഖ് കൊപ്പളം,ഹര്‍ഷദ് ഹമീദ് ,ദിലിന്‍രാജ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി .

Related Articles

Back to top button