പാസേജ് ടു ഇന്ത്യ മാര്‍ച്ച് 7 മുതല്‍ 9 വരെ മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്കില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലായ പാസേജ് ടു ഇന്ത്യ മാര്‍ച്ച് 7 മുതല്‍ 9 വരെ(വ്യാഴം മുതല്‍ ശനിയാഴ്ച വരെ ) മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷം ഇന്തോ ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം ആഘോഷിക്കുന്ന സവിശേഷ പതിപ്പാണ് ഈ വര്‍ഷത്തെ
പാസേജ് ടു ഇന്ത്യയെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ വ്യക്തമാക്കി.
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സാംസ്‌കാരിക സമ്പന്നത, ആധുനിക ഇന്ത്യയുടെ നേട്ടങ്ങള്‍, ഇന്ത്യ-ഖത്തര്‍, പ്രവാസി സൗഹൃദം വര്‍ധിപ്പിക്കല്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അതുല്യമായ പരിപാടിയായിരിക്കും ഇത്. ദോഹയുടെ ഹൃദയഭാഗത്തുള്ള പൈതൃക കേന്ദ്രമായ ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിന്റെ പ്രശസ്തമായ മ്യൂസിയത്തില്‍ സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരവും കലാരൂപങ്ങളും ഈ സാംസ്‌കാരിക മാമാങ്കം പ്രദര്‍ശിപ്പിക്കും. കരകൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍, ജ്വല്ലറികള്‍ തുടങ്ങി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യം പ്രതിപാദിക്കുന്ന വിവിധ ഇനങ്ങളാണ് സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദോഹയില്‍ ലൈസന്‍സുള്ള വെണ്ടര്‍മാര്‍ നടത്തുന്ന ഭക്ഷണ സ്റ്റാളുകള്‍ വിവിധ ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പും.
ഖത്തറില്‍ നിന്നുള്ള 100 ഫോട്ടോഗ്രാഫര്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഫോട്ടോഗ്രാഫി എക്‌സിബിഷനും’ പരിപാടിയുടെ സവിശേഷതയാണ്.
ഇന്ത്യയില്‍ നിന്നുള്ള ഐസിസിആര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഖവ്വാലി ട്രൂപ്പിന്റെ ആകര്‍ഷകമായ പ്രകടനം, കേരളത്തില്‍ നിന്നുള്ള പരമ്പരാഗത സംഘനൃത്തമായ മെഗാ തിരുവാതിര, മെഗാ ‘റാസ് ദണ്ഡിയ’ (ഗര്‍ബ), ഡോഗ് സ്‌ക്വാഡിന്റെ ഡോഗ് ഷോ , ലൈവ് മ്യൂസിക്കല്‍ ഷോ, ചെണ്ടമേളം എന്നിവ പരിപാടിയില്‍ അരങ്ങേറും. ഇന്ത്യ ഗോട്ട് ടാലന്റ് സീസണ്‍ 3-ന്റെ ഫൈനലിസ്റ്റ്, സ്പീഡ് പെയിന്റര്‍ വിലാസ് നായക് ലൈവ് സ്പീഡ് പെയിന്റിംഗും അവതരിപ്പിക്കും.
ആഘോഷത്തിന്റെ ഭാഗമായി ഖത്തറില്‍ ദീര്‍ഘകാലമായി താമസിക്കുന്ന 40 ഇന്ത്യന്‍ പൗരന്മാരെ ആദരിക്കാനും തീരുമാനിച്ചു. 1983 ന് മുമ്പ് ഖത്തറിലെത്തിയ താമസക്കാര്‍, 1998 ന് മുമ്പ് ഖത്തറില്‍ ഹൗസ് മെയിഡുകളായി ജോലി ചെയ്യുന്നവര്‍, 1993 ന് മുമ്പ് ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ നിന്നാണ് ദീര്‍ഘകാല ഇന്ത്യന്‍ താമസക്കാരെ ആദരിക്കുക.
ഇവന്റ് അവിസ്മരണീയമാക്കാനും ഇന്ത്യയും ആതിഥേയ രാജ്യമായ ഖത്തറും തമ്മിലുള്ള അനുദിനം വളരുന്ന പ്രത്യേക സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഈ പരിപാടി മാറ്റാനും ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
2012-ലാണ് പാസേജ് ടു ഇന്ത്യയുടെ ആദ്യ പതിപ്പ് നടന്നത്. അതിനുശേഷം എല്ലാ വര്‍ഷവും ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഖത്തറി പൈതൃകത്തിന്റെ സമ്മിശ്രമായ സമൃദ്ധിയോടെ ഇന്ത്യന്‍ സംസ്‌കാരത്തെ ആഘോഷിക്കുന്ന ചടങ്ങായി ഇത് മാറി.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലിന് പുറമേ , ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍, ഐസിസി പ്രസിഡന്റ് എ.പി മണി കണ് ഠന്‍, മുന്‍ പ്രസിഡണ്ട് , പിഎന്‍ ബാബു രാജന്‍, പാസേജ് ടു ഇന്ത്യന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും ഐ.സി.സി വൈസ് പ്രസിഡന്റുമായ സുബ്രഹ്‌മണ്യ ഹെബ്ബഗെലു എന്നിവരും വാര്‍ത്ത