Local News
അല്‍ വകറ ക്ലബ്ബ് പ്രസിഡന്റിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു: ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്
ദോഹ: 2024 ഫെബ്രുവരി 28 മുതല്‍ അല്‍-വക്റ ക്ലബ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ഹസന് അല്‍ താനിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ അച്ചടക്ക സമിതി തീരുമാനിച്ചു. മാധ്യമ പ്രസ്താവനകളും കായിക പെരുമാറ്റത്തിന്റെ പൊതുതത്ത്വങ്ങളുടെ ലംഘനവുമാണ് കാരണം . 100,000 റിയാല്‍ പിഴ ചുമത്താനും സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കാനും കമ്മിറ്റി തീരുമാനമെടുത്തു.
2024 ഓഗസ്റ്റ് 27 വരെ സസ്പെന്ഷന് പ്രാബല്യത്തില്‍ തുടരും.